---
title: "കോഴിക്കോട് പാളയത്ത് യുവാവിന്റെ മരണം കൊലപാതകം"
english_title: "Kozhikode Palayam Youth Death Confirmed as Murder, Says Police Commissioner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373312/kozhikode-palayam-biju-murder-confirmed-police`"
published_at: "2026-07-19T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5ae6111c3_1000181916.jpg"
keywords: ["Kozhikode Murder", "Palayam", "Kerala Police", "Crime News"]
---

# കോഴിക്കോട് പാളയത്ത് യുവാവിന്റെ മരണം കൊലപാതകം

> **Lead Summary:** **കോഴിക്കോട്**: പാളയത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

## Article Content

**കോഴിക്കോട്**: പാളയത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ വീട്ടിൽ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി അറിയിച്ചു. എന്നാൽ എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

മൃതദേഹത്തിൽ ശരീരമാസകലം നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മറ്റ് ഭാഗങ്ങളിലും വെട്ടേറ്റ പാടുകളുണ്ട്.

പ്രദേശത്ത് ലഹരി സംഘങ്ങളുടെ സാന്നിധ്യം അടക്കം പല പ്രശ്നങ്ങളും ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. കുടുംബം ഉന്നയിച്ച സംശയങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണവും പ്രതികളെ കുറിച്ചും വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373312/kozhikode-palayam-biju-murder-confirmed-police`)